ഇടുക്കി: മദ്യപിച്ചെത്തിയ പിതാവ് മകനെ വടി കൊണ്ടടിച്ച് കൊന്നു. രാമക്കൽമേട് ചക്കകാനം പുത്തൻവീട്ടിൽ രവീന്ദ്രൻ നായരാണ് മകനായ ഗംഗാധരൻ നായരെ അടിച്ച് കൊന്നത്. മദ്യപിച്ചെത്തിയ രവീന്ദ്രൻ നായർ മകനുമായി വാക്ക് തർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ മകനെ വടി ഉപയോഗിച്ച് മർദ്ദിക്കാൻ തുടങ്ങി. മർദ്ദനത്തിൽ മകൻ്റെ തലയിൽ മുറിവേൽക്കുകയും ബോധരഹിതനാവുകയും ചെയ്തു.
പിന്നാലെ രവീന്ദ്രൻ അയൽക്കാരെ വിവരം അറിയിച്ചു. ഉടൻ അടുത്തുള്ള സ്യകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയിൽ ഉണ്ടായ മുറിവാണ് മരണത്തിന് കാരണമായത്. മദ്യപാനം രണ്ട് മാസങ്ങൾക്ക് മുൻപ് ഇയാൾ നിർത്തിയിരുന്നു ഇതിന് പിന്നാലെ വീട്ടിൽ സ്ഥിര താമസമാക്കിയെങ്കിലും വീണ്ടും ഇയാൾ മദ്യപിച്ചെത്തുകയായിരുന്നു. മദ്യപിച്ചെത്തി ബഹളം വെച്ചതെ തുടർന്നുണ്ടായ വാക്ക് തർക്കത്തിലേക്ക് കലാശിച്ചത്.
content highlight- Drunken father beat his son to death