ഇടുക്കി: മുട്ടം സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ തീപിടിത്തം. ആളപായമില്ല. ബാങ്കിലെ റെക്കോർഡ് റൂമിനാണ് തീപിടിച്ചത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. തീപിടിത്തത്തിൽ വർഷങ്ങൾ പഴക്കമുള്ള റെക്കോർഡുകൾ കത്തിനശിച്ചു.
മറ്റ് വിഭാഗങ്ങളിലേക്ക് തീ പടരും മുൻപ് ഫയർഫോഴ്സിന് തീ നിയന്ത്രണ വിധേയമാക്കാനായി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടപാടുകാരുടെ രേഖകൾ ഒന്നും നശിച്ചിട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് സാം ക്രിസ്റ്റി ഡാനിയേൽ പറഞ്ഞു.
Content Highlights: Fire at Muttam Service Co-operative Bank