ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം ലഭിച്ചു

ബിജുവിന്റെ സുഹൃത്തും രാജകുമാരി പഞ്ചായത്ത് മെമ്പറുമായ ജെയ്‌സണ്‍ തച്ചമറ്റത്തിലിന്റെ മൃതദേഹം ഉച്ചയോടെ ലഭിച്ചിരുന്നു

dot image

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം ലഭിച്ചു. രാജകുമാരി സ്വദേശി ബിജു മൂളേക്കുടിയുടെ മൃതദേഹമാണ് ലഭിച്ചത്. ബിജുവിന്റെ സുഹൃത്തും രാജകുമാരി പഞ്ചായത്ത് മെമ്പറുമായ ജെയ്‌സണ്‍ തച്ചമറ്റത്തിലിന്റെ മൃതദേഹം ഉച്ചയോടെ ലഭിച്ചിരുന്നു.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു ബിജുവും ജെയ്‌സണും ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയത്. ഇരുവരേയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഫയര്‍ഫോഴ്‌സും പ്രദേശവാസികളും പ്രദേശത്ത് സംയുക്തമായി പരിശോധന നടത്തി. ഡാമിന് പരിസരത്ത് നിന്ന് ഇരുവരുടേയും ഫോണും ചെരുപ്പും മറ്റും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മണിയോടെ ജെയ്‌സണ്‍ന്റെയും പിന്നാലെ ബിജുവിന്റെയും മൃതദേഹം ലഭിക്കുകയായിരുന്നു.

Content Highlights- dead body of second person who drowned to death in anayirankal dam found by fireforce

dot image
To advertise here,contact us
dot image