
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ കോഴിക്കൂട് തകർത്തു എന്നാരോപിച്ച് വയോധികയായ അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ച് മകൻ. കുന്തളം പാറ സ്വദേശിയായ കമലമ്മയെയാണ് മകൻ പ്രസാദ് കോടാലി ഉപയോഗിച്ച് അതിക്രൂരമായി മർദിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോട് കൂടിയാണ് ആക്രമണം നടന്നത്.
കമലമ്മയും മകൻ പ്രസാദും മരുമകൾ രജനിയും തമ്മിൽ വഴക്ക് പതിവാണ്. കോടതി ഉത്തരവ് പ്രകാരം മകൻ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടിലെ പ്രത്യേക മുറിയിലാണ് കമലമ്മ താമസിച്ചിരുന്നത്. എന്നാൽ കമലമ്മ നടക്കുന്ന വഴിയിൽ മകൻ കോഴിക്കൂട് സ്ഥാപിക്കുകയായിരുന്നു.
ഇതിന്റെ മേൽക്കൂരയ്ക്ക് കമലമ്മ കേടുപാട് വരുത്തി എന്ന് മരുമകൾ രജനി പറഞ്ഞതോടയൊണ് മകൻ പ്രസാദ് കമലമ്മയെ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ പ്രസാദിനെതിരെ കട്ടപ്പന പൊലീസ് വധശ്രമത്തിന് കേസെടുത്തു.
content highlights : destroyed the chicken coop; The son hacked his mother's leg and hand with an axe