സ്‌കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായതോടെ വിദേശത്തേക്ക് കടന്നു; യുവാവ് പിടിയിൽ

വിദ്യാര്‍ത്ഥിനിയുടെ അഞ്ച് പവന്‍ സ്വര്‍ണം ഇയാള്‍ കൈക്കലാക്കുകയും ചെയ്തു

dot image

കണ്ണൂർ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കാസര്‍കോട്
കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫിനെയാണ് (26) കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

2022 ലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോര്‍ട്ടുകളിലും വെച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ അഞ്ച് പവന്‍ സ്വര്‍ണം ഇയാള്‍ കൈക്കലാക്കുകയും ചെയ്തു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights- man arrested for false marriage promise for minor in kannur

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us