'ഫോണ്‍ ചെയ്ത് വരികയായിരുന്നു, ട്രെയിന്‍ കണ്ടത് തൊട്ടുമുന്നിലെത്തിയപ്പോള്‍': പവിത്രനിത് രണ്ടാം ജന്മം

സ്കൂൾ വാഹനത്തിലെ ക്ലീനറാണ് പവിത്രൻ

dot image

കണ്ണൂർ: പാഞ്ഞുപോകുന്ന ട്രെയിനിനടിയില്‍ ഒരാള്‍ കിടക്കുന്നതും ട്രെയിന്‍ പോയിക്കഴിഞ്ഞ് എഴുന്നേറ്റ് വരുന്നതുമായ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കണ്ണൂർ പന്നേൻപാറ സ്വദേശിയായ പവിത്രനാണ് വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ട്രെയിന്‍ വരുന്നത് താന്‍ കണ്ടിരുന്നില്ലെന്നും തൊട്ടടുത്തെത്തിയപ്പോഴാണ് കണ്ടതെന്നുമാണ് പവിത്രന്‍ റിപ്പോർട്ടറിനോട് പറഞ്ഞത്.

താന്‍ മദ്യപിച്ചിരുന്നില്ലെന്നും ട്രാക്കിലൂടെ വരുമ്പോൾ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്നും പവിത്രന്‍ പറഞ്ഞു. സ്കൂൾ വാഹനത്തിലെ ക്ലീനറാണ് പവിത്രൻ.

സംഭവത്തെ കുറിച്ച് പവിത്രൻ പറയുന്നത്,

'ഫോൺ ചെയ്ത് ട്രാക്കിലൂടെ വരുമ്പോൾ ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. തൊട്ടുമുന്നിൽ എത്തിയപ്പോഴാണ് ട്രെയിൻ വരുന്നത് കണ്ടത്. ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. അതുകൊണ്ട് തല പൊക്കാതെ അവിടെ കുമ്പിട്ട് കിടന്നു. വണ്ടി പോയി കഴിഞ്ഞപ്പോളാണ് എഴുന്നേറ്റ് നടന്നത്. വീഡിയോ കണ്ടപ്പോൾ ഉളളിൽ പേടി തോന്നി. സ്ഥിരമായി ഇതുവഴി പോകാറുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനയൊരു അനുഭവം.'

Content Highlight: Lying under the running train to save his life: Pavithranith's second birth

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us