കണ്ണൂര്‍: കണ്ണൂരില്‍ ജീപ്പ് ഇടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം. പള്ളിയാംമൂല ബീച്ച് റോഡില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. പൊതുവാച്ചേരി ഖലീഫ മന്‍സിലില്‍ വി എന്‍ മുഹമ്മദ് കുഞ്ഞിയുടെയും ഷരീഫയുടെയും മകന്‍ മുആസ് ഇബ്ന്‍ മുഹമ്മദ് ആണ് മരിച്ചത്.
റോഡ് മുറിച്ച് കടക്കുന്ന സമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പള്ളിയാം മൂലയില്‍ നിന്ന് പയ്യാമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പാണ് കുട്ടിയെ ഇടിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Content Highlights- 6 year old child death an accident in kannur