കണ്ണൂരിൽ മോഷണംപോയ ക്രെയിൻ കോട്ടയത്ത്; എരുമേലി സ്വദേശി പിടിയിലായെന്ന് സൂചന

രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്

dot image

കോട്ടയം: കണ്ണൂർ കുപ്പത്ത് നിന്ന് മോഷണംപോയ ക്രെയിൻ കോട്ടയത്ത് നിന്ന് കണ്ടെത്തി. സംഭവത്തിൽ എരുമേലി സ്വദേശി പിടിയിലായെന്നാണ് സൂചന. രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. ദേശീയപാതാ നിർമ്മാണത്തിനായി റോഡരികിൽ നിർത്തിയിട്ട ക്രെയിൻ
കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് മോഷണം പോയത്.

ഇതിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടേതായിരുന്നു ക്രെയിൻ. 18-ന് രാത്രി കുപ്പം എംഎംയുപി സ്കൂൾ മതിലിനോട് ചേർന്ന് നിർത്തിയിട്ടതായിരുന്നു ക്രെയിൻ. എന്നാൽ ഞായറാഴ്ച രാവിലെ ഓപ്പറേറ്റർ എത്തിയപ്പോൾ ക്രെയിൻ കാണാതാവുകയായിരുന്നു.

Content Highlights: Stolen crane found from kottayam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us