കടിച്ചുപിടിച്ചപ്പോൾ അബദ്ധത്തിൽ വിഴുങ്ങി; യുവതിയുടെ തൊണ്ടയിൽ തറച്ച് മൊട്ടുസൂചി; പുറത്തെടുത്തത് അതിവിദഗ്ധമായി

വായിലൂടെ തൊണ്ടയിലേക്ക് ഇറങ്ങിയ മൊട്ടുസൂചി കഴുത്തിന്‍റെ പിന്‍ഭാഗത്തേക്കുള്ള ദിശയില്‍ തറച്ചുനിൽക്കുകയായിരുന്നു

dot image

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുവതിയുടെ തൊണ്ടയിൽ മൊട്ടുസൂചി കുടുങ്ങി. 24 വയസുകാരിയുടെ തൊണ്ടയിലാണ് മൊട്ടുസൂചി കുടുങ്ങിയത്. ചുണ്ടിൽ മൊട്ടുസൂചി കടിച്ചുപിടിച്ചപ്പോൾ അബദ്ധത്തിൽ വായിലേക്ക് വീണ് തൊണ്ടയിൽ തറയ്ക്കുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ആരോ​ഗ്യവിദ​ഗ്ധർ അതിവിദഗ്ധമായാണ് മൊട്ടുസൂചി പുറത്തെടുത്ത്. മൊട്ടുസൂചിക്ക് അഞ്ച് സെന്റീമീറ്റർ നീളമുണ്ടായിരുന്നു.

വായിലൂടെ തൊണ്ടയിലേക്ക് ഇറങ്ങിയ മൊട്ടുസൂചി കഴുത്തിന്‍റെ പിന്‍ഭാഗത്തേക്കുള്ള ദിശയില്‍ തറച്ചുനിൽക്കുകയായിരുന്നു. ആശങ്കയിലായ കുടുംബം ഉടൻ തന്നെ യുവതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഭാ​ഗ്യവശാൽ അന്നനാളത്തിലേക്കോ, ആമാശയത്തിലേക്കോ മൊട്ടുസൂചി തറക്കാതിരുന്നത് വലിയ അപകടം ഒഴിവാക്കി. യുവതിയെ മയക്കിക്കിടത്തിയ ശേഷം അതിവിദഗ്ധമായി ഡോക്ടര്‍ അനൂപ് അബ്ദുല്‍ റഷീദും, നഴ്സ് ഉഷയും സൂചി പുറത്തെടുക്കുകയായിരുന്നു.

നാണയങ്ങളും, എല്ലിന്‍ കഷ്ണവുമെല്ലാം തൊണ്ടയില്‍ നിന്ന് പുറത്തെടുത്ത് പരിചയിച്ച ഡോക്ടര്‍മാര്‍ക്ക് ആദ്യാനുഭവമായിരുന്നു മൊട്ടുസൂചി. ജീവന്‍ വരെ അപകടത്തിലാകാവുന്ന അവസ്ഥയില്‍ നിന്ന് യുവതിയെ രക്ഷപ്പെടുത്തിയ സന്തോഷത്തിലായിരുന്നു ആശുപത്രി അധികൃതര്‍.

Content Highlights: A needle stuck in the throat of a young woman in Kannur Taliparam. The stuck kneecap was pulled out expertly. The medical experts of Thaliparamb Cooperative Hospital removed the needle stuck in the throat of the woman.

dot image
To advertise here,contact us
dot image