പാപ്പിനിശ്ശേരിയിൽ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പ്രാഥമിക നിഗമനം

തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക് പറഞ്ഞു

dot image

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് വളപട്ടണം എസ്എച്ച്ഒ ബി കാർത്തിക് പറഞ്ഞു. മുത്തു-അക്കമ്മ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

മൊഴികളിൽ ചില സംശയങ്ങളുണ്ട്. കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കിണറിൽ വീണാണോ അതിന് മുമ്പാണോ മരണം സംഭവിച്ചത് എന്ന കാര്യത്തിൽ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Content Highights: Incident where a baby's body was found in a well in Pappinissery updates

dot image
To advertise here,contact us
dot image