
കണ്ണൂർ: 160 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂരിൽ 3 യുവാക്കളെ പൊലീസ് പിടികൂടി. വിൽപ്പനക്കായി പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട് അത്തോളി സ്വദേശി ഷംനാദ്, രാമന്തളി സ്വദേശികളായ പി കെ ആസിഫ്, സി എ മുഹാദ് എന്നിവരാണ് പിടിയിലായത്. ഷംനാദ് വിൽപ്പനക്കായി എത്തിച്ചതാണ് എംഡിഎംഎ. ഇയാളുടെ ബാഗിൽ നിന്നും മറ്റുള്ളവരുടെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ പിടിച്ചത്.
Content Highlights- Massive MDMA bust in Payyannur, 3 youths arrested with 160 grams of MDMA brought for sale