സ്വകാര്യ ബസുകളുടെ മത്സരഓട്ടം; മൂന്ന് മാസത്തിനിടയിൽ 5618 പെറ്റി കേസുകൾ, ജാഗ്രത വേണമെന്ന് കോടതി

ബസ് ഡ്രൈവർമാർക്കെതിരേ 167 കേസുകൾ എടുത്തു

dot image

കൊച്ചി: എറണാകുളം നഗരത്തിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ മൂന്നു മാസത്തിനിടയിൽ മാത്രം 5618 പെറ്റി കേസുകൾ രജിസ്റ്റർ‌ ചെയ്തതായി സർക്കാർ ഹൈക്കോടതിയിൽ. മൽസരയോട്ടത്തിനിടെ അപകടമുണ്ടായതടക്കമുള്ള കേസുകളെ പറ്റിയുള്ള വിവരമാണ് കൈമാറിയത്. ബസ് ഡ്രൈവർമാർക്കെതിരേ 167 കേസുകൾ എടുത്തു. അലക്ഷ്യമായ ഡ്രൈവിംഗിനെതിരേ സ്ഥിരമായ ജാഗ്രത വേണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി.

നടപടി റിപ്പോർട്ടുകൾ തുടർച്ചയായി കോടതിയിൽ സമർപ്പിക്കണമെന്നും അലക്ഷ്യ ഡ്രൈവിംഗ് നടത്തി രക്ഷപ്പെടാമെന്ന ചിന്താഗതി അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. അതേ സമയം, കേസിൽപ്പെട്ട പല ഡ്രൈവ‌‌ർമാർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights- Competition among private buses; 5618 petty cases in three months, court asks for vigilance

dot image
To advertise here,contact us
dot image