പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ​ജാമ്യത്തിലിറങ്ങിയ ശേഷം മകൻ ജീവനൊടുക്കി

കഴിഞ്ഞ വർഷം ഏപ്രിലായിരുന്ന ഇയാൾ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്

dot image

കാസർകോട്: പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിഞ്ഞ മകൻ ജാമ്യത്തിറങ്ങിയ ശേഷം സ്വയം ജീവനൊടുക്കി. കാസർ​കോട് സ്വദേശിയായ പ്രമോദ് ആണ് ജാമ്യത്തിലിറങ്ങിയ ശേഷം ​ജീവനൊടുക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലായിരുന്ന ഇയാൾ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ‍ജയിലിലായിരുന്ന ഇയാൾ ഒക്ടോബറിൽ ​ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നാലാംവാതുക്കലിലെ ഭാര്യവീട്ടിലെ കിണറിൻ്റെ കപ്പി കയറിൽ തൂങ്ങി മരിക്കുകയായിരുന്നു. കേസ് വീണ്ടും കോടതി പരി​ഗണിക്കാനിരിക്കെയാണ് മരണം.

Content highlight-The father was killed by a blow to the head and the son took his own life after being released on bail

dot image
To advertise here,contact us
dot image