കാസർഗോഡ്: കാസർഗോഡ് മഞ്ചക്കല്ലില്‍ എംഡിഎംഎ കടത്തിയ ദമ്പതികള്‍ അടക്കം നാല് പേര് അറസ്റ്റിൽ. വിപണിയിൽ ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 100 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്നും പൊലീസ് പിടികൂടിയത്. കോട്ടക്കണ്ണി സ്വദേശി ഷാനവാസ്, ഭാര്യ ഷെരീഫ, മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ് സഹദ്, ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്നാണ് കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പൊലീസ് കൈയ്യോടെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ട് വന്ന് വിവിധയിടങ്ങളില്‍ വിതരണം ചെയ്യുന്ന സംഘമാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നു. പ്രതികളിൽ നിന്നും ലഭിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി സ്വീകരിക്കുക എന്ന് പൊലീസ് പറഞ്ഞു
Content Highlights : MDMA hunt, four arrested including a couple from kasaragod