കാസർകോട് കൊളത്തൂരിൽ പുലി തുരങ്കത്തിൽ കുടുങ്ങി

പുലി പന്നിക്കെണിയില്‍ കുടുങ്ങിയതായാണ് സംശയം

dot image

കാസർകോട്: കാസർകോട് കൊളത്തൂരിൽ പുലി തുരങ്കത്തിൽ കുടുങ്ങി. ചാളക്കാട് മടന്തക്കോട് കവുങ്ങിൻ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലി പന്നിക്കെണിയില്‍ കുടുങ്ങിയതായാണ് സംശയം.

Also Read:

തുരങ്കത്തിനുള്ളിൽ നിന്നും ഗർജനം കേട്ടാണ് പ്രദേശവാസി സ്ഥലത്തെത്തി പുലിയെ കണ്ടത്. വനം വകുപ്പ് അധികൃതർ തുരങ്കത്തിൽ വല വെച്ച് മൂടിയിട്ടുണ്ട്. പുലിയെ മയക്ക് വെടി വെക്കുന്നതിനായി കണ്ണൂരിൽ നിന്നും വയനാട്ടിൽ നിന്നും വെറ്റിനറി ഡോക്ടർമാർ വരേണ്ടതുണ്ട്. പ്രദേശത്ത് നിരന്തരം പുലിയെ കാണാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

Content Highlights: Tiger stuck in tunnel at Kolathur in Kasaragod

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us