
കാസര്‍കോട്: ചികിത്സയ്ക്കിടെ ഡോക്ടര്‍ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാസര്‍കോട് ഇരിയയിലെ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്ടര്‍ ജോണിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കിടെ ഡോക്ടര്‍ ജോണ്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. കാസര്‍കോട് എസ്പിക്ക് ഉള്‍പ്പെടെ യുവതി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് കേസെടുത്തത്.
Content Highlights- Police take case against doctor on sexual assaul complaint in kasaragod