പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിലെ തർക്കം; കാസർകോട് നാല് പേർക്ക് വെട്ടേറ്റു

അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തിരുന്നു

dot image

കാസർകോട്: കാസർകോട് നാലാം മൈലിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. വീടിന് സമീപത്ത് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യനഗർ പൊലീസ് വധ ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസിൽ നിലവിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്.

നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ്, ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. അയൽവാസിയുടെ വീട്ടിൽ രണ്ടംഗസംഘം പടക്കം പൊട്ടിച്ചത് ഫവാസ് ചോദ്യം ചെയ്തിരുന്നു.

ഇതിൽ പ്രകോപിതരായ സംഘം തിളച്ച ചായ ഫവാസിന്റെ മുഖത്തൊഴിച്ചു. ഇതിനുശേഷം ഇബ്രാഹിം എത്തി മകനെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനം തടഞ്ഞുനിർത്തിയായിരുന്നു പത്തംഗ സംഘത്തിന്റെ ആക്രമണം. മുഖത്ത് ചായ ഒഴിച്ചതിന് പിന്നാലെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം ഫവാസിനെ ആക്രമികൾ കുത്തി വീഴ്ത്തുകയായിരുന്നു.

Content Highlights:Four people were injured in an argument over the question of bursting firecrackers in Kasaragod.

dot image
To advertise here,contact us
dot image