കൊല്ലം: കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥി കാല്‍വഴുതി കിണറ്റില്‍ വീണു. കുന്നത്തൂര്‍ തുരുത്തിക്കര എംടി യുപി സ്കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെവിനാണ് കിണറ്റില്‍ വീണത്.
സംഭവം കണ്ടുനിന്ന സ്കൂള്‍ ജീവനക്കാരന് ഉടന്‍ തന്നെ കിണറ്റില്‍ ഇറങ്ങി കുട്ടിയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തി. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. കളിച്ചുകൊണ്ടിരിക്കെ കുട്ടി കാല് വഴുതി കിണറ്റില്‍ വീഴുകയായിരുന്നു.
കുട്ടിയെ പരിക്കുകളോടെ കൊല്ലത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂളിലെ കിണറിന് മറയില്ലാത്തതും പൊക്കക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Content Highlights: Student fell into a well in a Kollam school