കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു.
കൊട്ടാരക്കര മാർത്തോമ സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർഥിനിയായ പാർവതിയാണ് അപകടത്തിൽപ്പെട്ടത്.വിദ്യാർഥിനി യാത്ര ചെയ്തിരുന്ന സ്വകാര്യ ബസിൽ നല്ല തിരക്കുണ്ടായിരുന്നതിനാൽ നിരവധി വിദ്യാർഥികൾ ഫുഡ്ബോഡിൽ നിന്നാണ് യാത്ര ചെയ്തത്. ഇത്തരത്തിൽ ഫുഡ്ബോഡിൽ യാത്ര ചെയ്യവെയാണ് ബസിൻ്റെ മുൻ വാതിൽ തുറന്നുപോയി കുട്ടി തെറിച്ച് റോഡിൽ വീണത്.
പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു ബസ്. സംഭവത്തിൽ ബസ് ഡ്രൈവറേയും കണ്ടക്ടറേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Content highlights-A student was injured after falling from a running bus at Kottarakkara