കൊല്ലം: ചടയമംഗലത്ത് കാറും ബസും കൂട്ടിയിടിച്ച കാര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. നിലമേല്‍ സ്വദേശി ശ്യാമളയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകന്‍ ദീപുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്യാമള സംഭവസ്ഥലത്തുതന്നെ മരിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കൊട്ടാരക്കര ആയൂര്‍ റോഡില്‍ ഇളവക്കോട് ആണ് അപകടം ഉണ്ടായത്. കോട്ടയത്തേക്ക് പോകുകയായിരുന്നു ബസും കാറില്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയത്തോക്ക് പോകുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചത്.
Content Highlight: Lady died in Kollam road accident