കൊല്ലത്ത് ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻദുരന്തം

ബസ് പൂര്‍ണമായി കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

dot image

കൊല്ലം: കണ്ണനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ട്രിനിറ്റി ലൈസിയം സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. ബസ് പൂര്‍ണമായി കത്തിനശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഓടിക്കൊണ്ടിരിക്കെ ബസിന് അകത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തിറക്കി. സെക്കൻ്റുകൾക്കുള്ളിലാണ് സ്കൂൾ ബസ് തീഗോളമായി മാറിയത്.

സന്ദേശം ലഭിച്ച് ഉടനെ സംഭവസ്ഥലത്തെത്തിയെന്നും ട്രാൻസ്ഫോർമർ അടുത്തുണ്ടായിരുന്നതിനാൽ ഉടനെ തീയണക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുവെന്നും പൊലീസ് റിപ്പോർട്ടറിനോട് പറഞ്ഞു. വാഹനം ഓടിക്കൊണ്ടിരിക്കെയാണ് പുകയുടെ മണം ശ്രദ്ധിച്ചതെന്നും ഇതോടെ കുട്ടികളെ പുറത്തിറക്കുകയായിരുന്നുവെന്നും ഡ്രൈവർ കൂട്ടിച്ചേർത്തു. നാട്ടുകാരുടെ സഹായത്തോടെ തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ലെന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചതെന്നും ഡ്രൈവർ പറഞ്ഞു.

Content Highlight: Fire broke out at school bus in Kollam, Timely act of driver saved lives of children

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us