മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെ പറ്റിച്ച് 18 പവനും 5 ലക്ഷവും തട്ടി; യുവതിയും സുഹൃത്തും പിടിയിൽ

കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി, തലശ്ശേരി സ്വദേശി അശിന്‍ കുമാര്‍ എന്നിവരാണ് പിടിയിലായത്

dot image

കൊല്ലം: മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട യുവാവിന്റെ അമ്മയെയും അച്ഛനെയും പറ്റിച്ച് പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍. കൊല്ലത്താണ് സംഭവം. കരുനാഗപ്പള്ളി ഒട്ടത്തിമുക്കത്ത് വാടകയ്ക്ക് താമസിക്കുന്ന ബിന്‍സി (43), കണ്ണൂര്‍ തലശ്ശേരി സ്വദേശി അശിന്‍ കുമാര്‍ (32) എന്നിവരാണ് പിടിയിലായത്. കൊല്ലം പെരിനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

പരാതിക്കാരിയുടെ മകനുമായി മാട്രിമോണിയല്‍ വഴി പരിചയപ്പെട്ട ബിന്‍സി വീട്ടിലെ ചുറ്റുപാടിനെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും മനസിലാക്കി. ഇതിന് പിന്നാലെ ബിന്‍സിയും ബിന്‍സിയുടെ സഹോദരന്‍ എന്ന് പരിചയപ്പെടുത്തിയ അശിന്‍ കുമാറും പരാതിക്കാരിയുടെ ഭര്‍ത്താവിനെ പരിചരിക്കാനെന്ന വ്യാജേന വീട്ടിലെത്തി. ഇതിന് ശേഷം ചികിത്സയ്ക്കായി അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. ചികിത്സാ ചിലവിനെന്ന പേരില്‍ മാലയും കമ്മലും ഉള്‍പ്പടെ 6പവന്‍ സ്വര്‍ണം വാങ്ങി. ഇതിന് പിന്നാലെ ബാങ്കിലുണ്ടായിരുന്ന 12 പവന്‍ സ്വര്‍ണവും ഗൂഗിള്‍ പേ വഴി അഞ്ച് ലക്ഷം രൂപയും തട്ടിയെടുത്തു.

കുണ്ടറ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബിന്‍സിയും അശിനും സഹോദരങ്ങള്‍ അല്ലെന്ന് പൊലീസ് പറഞ്ഞു.

Content Highlights- woman and friend arrested for fraud case in kollam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us