കൊല്ലം: കൊല്ലം ചിതറയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. പെരുമാതുറ സ്വദേശിയായ ഹാരിഷ് ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതി പെൺകുട്ടിയെ പതിനാറാമത്തെ വയസ്സ് മുതൽ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രതി 2023 -ൽ പെൺകുട്ടിയെ ഒരു വിവാഹ സൽക്കാരത്തിനിടയിൽ വെച്ച് പരിചയപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായി. പിന്നീട് പല തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്നുമാണ് പരാതി. പ്രതിയുടെ ലഹരി ഉപയോഗം തിരിച്ചറിഞ്ഞ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിൻമാറാൻ ശ്രമിച്ചതോടെ സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്ചിതറ പൊലീസ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്.
content highlight- Youth arrested in Pocso case for molesting since age 16