സിനിമാ തിയേറ്ററിനുളളിൽ ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ; സംഭവം കൊല്ലം ചിതറയിൽ

കൊല്ലം ചിതറയിലാണ് സംഭവം

dot image

കൊല്ലം: സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൂരിയാട് സ്വദേശി അൻസാർ (22) ആണ് മരിച്ചത്. കൊല്ലം ചിതറയിലാണ് സംഭവം. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ചത്. അൻസാറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിതറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Young Man suicide inside a cinema theater in Kollam Chithara

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us