
കൊല്ലം: ആയൂര്‍ ഇത്തിക്കരയാറ്റില്‍ ഇറങ്ങിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുനലൂര്‍ ഇളമ്പല്‍ സ്വദേശിയായിട്ടുള്ള അഹദ് (21) ആണ് മരിച്ചത്. റോഡുവിള ട്രാവന്‍കൂര്‍ എന്‍ജിനീയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്.
സുഹൃത്തുക്കള്‍ക്കൊപ്പം കാലുകഴുകാന്‍ ഇറങ്ങിയ അഹദ് ഒഴുക്കിൽ പെട്ടുപോവുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് സംഘവും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കിട്ടിയത്.
Content Highlights: Engineering student drowned died in Kollam