![search icon](https://www.reporterlive.com/assets/images/icons/search.png)
കൊല്ലം: പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ തേനീച്ച ആക്രമണത്തിൽ 25 പേർക്ക് പരിക്ക്. വനംവകുപ്പ് ജീവനക്കാരും സഞ്ചാരികളും ഉൾപ്പെടെയുള്ളവർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തെന്മല ആർആർടി സംഘത്തിന്റെ നേതൃത്വത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കുരങ്ങോ പക്ഷികളോ തേനീച്ചക്കൂട് ഇളക്കിയതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
Content Highlights: honey bee attack at kollam