കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന് ദാരുണാന്ത്യം

ഫയർഫോഴ്സ് സംഘം ബാ​ബുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

dot image

കൊല്ലം : കൊല്ലം ചാത്തന്നൂരിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ​ഗ‍ൃ​ഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. കൊല്ലാക്കുഴി കൊച്ചുവിള വീട്ടിൽ പൊടിമോൻ എന്ന് വിളിക്കുന്ന ബാബു (57) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.കിണറ്റിൽ വീണ ആടിനെയും എടുത്തുകൊണ്ട് കിണറിൻ്റെ പടവുകൾ കയറുന്നതിനിടെ ആട് കുതറിയതിനെ തുടർന്ന് ആടിനൊപ്പം കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് സംഘം ബാ​ബുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight : Man met a tragic end while trying to save a goat that had fallen into a well

dot image
To advertise here,contact us
dot image