കൊല്ലം പൂരം വെടിക്കെട്ടിന് അനുമതിയില്ല

പൂരം നടക്കുന്ന ഏപ്രിൽ പതിനഞ്ചിന് രാത്രി ഏഴ് മുതല്‍ ഒൻപത് വരെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടി ക്ഷേത്ര ഉപദേശ സമിതി അപേക്ഷ സമർപ്പിച്ചിരുന്നു

dot image

കൊല്ലം: കൊല്ലം ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിനെ തുടർന്നാണ് വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചത്.

പൂരം നടക്കുന്ന ഏപ്രിൽ പതിനഞ്ചിന് രാത്രി ഏഴ് മുതല്‍ ഒൻപത് വരെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി തേടി ക്ഷേത്ര ഉപദേശ സമിതി അപേക്ഷ സമർപ്പിച്ചിരുന്നു. പൊലീസ് അടക്കമുള്ള വിവിധ ഏജൻസികളുടെ റിപ്പോർട്ട് പരിഗണിച്ച് കൊല്ലം എഡിഎം വെടിക്കെട്ടിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

Content Highlights- No fireworks for Kollam Pooram, report denies permission

dot image
To advertise here,contact us
dot image