ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; പിന്നാലെ വീടിന് തീയിട്ട് ജീവനൊടുക്കാൻ മരുമകന്റെ ശ്രമം

കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്

dot image

കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം വീടിന് തീയിട്ട് മരുമകൻ ജീവനൊടുക്കാൻ ശ്രമിച്ചു.

ഭാര്യ മാതാവ് രത്നമ്മയെ ആക്രമിച്ച ശേഷം മരുമകൻ മണിയപ്പൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴുത്തും കൈ ഞരമ്പും മുറിച്ചാണ് ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം നടന്ന്. രത്നമ്മയെ ആക്രമിച്ച ശേഷം പാചക വാതക സിലിണ്ടർ തുറന്നുവിട്ട ശേഷം ഇയാൾ വീടിന് തീയിടുകയായിരുന്നു. പരവൂരിൽ നിന്ന് അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ എത്തിയാണ് തീയണച്ചത്. ഇതിനിടെ പ്രദേശവാസികൾ ചേർന്ന്

രത്നമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയപ്പന്റെ ആരോഗ്യനില ഗുരുതരമെന്നാണ് വിവരം.

Content Highlight : The mother-in-law was hit on the head and injured; Son-in-law tried to commit suicide by burning the house

dot image
To advertise here,contact us
dot image