ടെറസ്സിന്റെ ഷെയ്ഡിൽ ഒളിച്ചിരുന്നു; കൊല്ലത്ത് വിസാതട്ടിപ്പ് കേസ് പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്

വീടിന്റെ ടെറസ്സിലെ ഷെയ്ഡിനു താഴെ ഒളിച്ചിരുന്ന പ്രതിയെ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്

dot image

കൊല്ലം : കൊല്ലം അഞ്ചലിൽ വിസാതട്ടിപ്പ് കേസ് പ്രതിയെ സാഹസികമായി കീഴ്പെടുത്തി പൊലീസ്. ന്യൂസിലാന്‍ഡിൽ ജോലി വാഗ്ദാനം ചെയ്ത് പേരൂർക്കട സ്വദേശിയിൽ നിന്നും 10 ലക്ഷം രൂപ തട്ടിയ കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവാറ്റുപഴ സ്വദേശി അനിൽ കുമാറിനെയാണ് പേരൂർക്കട പൊലീസും ഏരൂർ പൊലീസും ചേർന്ന് അ‍‍ഞ്ചൽ നെട്ടയത്തു നിന്നും പിടികൂടിയത്.

വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. നിരവധി വിസാ തട്ടിപ്പ് കേസുകളിൽ പ്രതിയായ അനിൽകുമാർ പലയിടങ്ങളിലായി മാറിമാറി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ശേഷമാണ് അഞ്ചൽ നെട്ടയത്തെത്തി വാടകയ്ക്ക് താമസിച്ചു വന്നത്. പേരൂർക്കട സ്വദേശിയുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതി പിൻഭാഗത്ത് കൂടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

വീടിന്റെ ടെറസ്സിലെ ഷെയ്ഡിനു താഴെ ഒളിച്ചിരുന്ന പ്രതിയെ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിലിന്റെ പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Content highlights : Police arrest visa fraud suspect in Kollam hiding in terrace shade

dot image
To advertise here,contact us
dot image