
കൊല്ലം: കൊല്ലത്ത് സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കഠിനതടവും പിഴയും ശിക്ഷ അനുഭവിക്കണം. ചന്ദനത്തോപ്പ് സ്വദേശി സിയാദിനെയാണ് കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് കോടതി ശിക്ഷിച്ചത്.
2015 ജനുവരി 29 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂളിൽ വിദ്യാർത്ഥിയെ വിളിക്കാൻ കാറിൽ എത്തിയ സിയാദ് വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഓട്ടോഡ്രൈവർ നൂറുദ്ദീനുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
പ്രശ്നത്തിൽ ഇടപെട്ട ഓട്ടോ ഡ്രൈവറായ കിളികൊല്ലൂർ സ്വദേശി ധനീഷിനെയാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. നൂറുദ്ദീനൊപ്പം ബദറുദീനെന്ന മറ്റൊരാൾക്കും സിയാദിന്റെ ആക്രമണത്തിൽ കുത്തേറ്റിരുന്നു. 10 വർഷങ്ങൾക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
content highlights : Auto driver stabbed to death in front of students; Accused gets life imprisonment