
മാനന്തവാടി: വയനാട്ടിൽ പെയ്ത വേനൽമഴയ്ക്കിടെ എഴുപത്തിമൂന്നുകാരിയ്ക്ക് ഇടിമിന്നലേറ്റു. കാവുമന്ദം സ്വദേശി ഏലിയാമ്മ മാത്യുവിനാണ് ഇടിമിന്നലേറ്റത്.
പരിക്കേറ്റ ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോട് കൂടിയാണ് ഇടിമിന്നലേറ്റത്. വയനാട്ടിൽ ശക്തമായ വേനൽമഴയാണ് ഇന്ന് പെയ്തത്. കൽപ്പറ്റയിലടക്കം കനത്തമഴയാണ് ലഭിച്ചത്.
content highlights : Elderly woman struck by lightning in Wayanad; Heavy rain in Kalpetta