എടിഎം കൗണ്ടറിൽ പണമെടുക്കാൻ നിൽക്കവേ കാട്ടുപന്നി ഓടിയെത്തി; വയോധികൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഗ്ലാസ് കാലില്‍ കൊണ്ട് ഗോപാലന് പരിക്കേറ്റിട്ടുണ്ട്

dot image

എരുമേലി: എസ്ഐബിയുടെ എടിഎം കൗണ്ടറിൽ പണമെടുക്കാൻ നിൽക്കവേ കുതിച്ചെത്തിയ കാട്ടുപന്നിയിൽ നിന്നും വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറിൽ തിങ്കളാഴ്ചയാണ് സംഭവം. മുക്കുട സ്വദേശി ഗോപാലനാണ് കാട്ടുപന്നിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

എടിഎം കൗണ്ടറിന്റെ ഗ്ലാസ്സ് വാതിൽ തകര്‍ത്ത് പന്നി അകത്ത് പ്രവേശിച്ചതോടെ ഭയന്നുപോയ ഗോപാലന്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഗ്ലാസ് കാലില്‍ കൊണ്ട് ഗോപാലന് പരിക്കേറ്റിരുന്നു. ഗോപാലൻ ഇപ്പോൾ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Content Highlights: Man escapes from wild boar that jumped at SIB ATM counter while withdrawing money

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us