രണ്ട് ദിവസത്തെ അവധിക്കെത്തി; അമ്മയുമായുള്ള യാത്രയ്ക്കിടെ അപകടം; നഴ്സിന് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dot image

ചങ്ങനാശേരി: കോട്ടയത്ത് സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സിന് ദാരുണാന്ത്യം.
ളായിക്കാട് ബൈപ്പാസ് റോഡിലായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ലിനു. രണ്ട് ദിവസത്തെ അവധിക്കായി നാട്ടിലെത്തിയതായിരുന്നു. അമ്മയ്ക്കൊപ്പം കോട്ടയത്തെ ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിനിടെ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ലിനുവിന്റെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight: Nurse died after scooter collided with lorry in Kottayam

dot image
To advertise here,contact us
dot image