
ബംഗളുരു: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂര്‍ ബിജു- സുനിത ദമ്പതികളുടെ മകള്‍ കാര്‍ത്തികയാണ് മരണപ്പെട്ടത്. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം തൃക്കടേരി സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ ജി ഹരിശങ്കര്‍ തരകന് പരിക്കേറ്റു.
ഇന്നലെ ഉച്ചയോടെ മൈസൂര്‍- നഞ്ചന്‍ഗുഡ് ദേശീയപാതയിലായിരുന്നു അപകടമുണ്ടായത്.ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തിക. അവധിക്ക് നാട്ടില്‍ വരാനിരിക്കുകയായിരുന്നു. ബിജുവിന്റെയും സുനിതയുടെയും ഏക മകളാണ്.
Content Highlights:malayali women dies in mysuru bike accident