കോഴിക്കോട്; കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് കോഴിക്കോട് നഴ്‌സിംഗ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം എടവണ്ണ മുണ്ടേങ്ങര സ്വദേശി അബി നർഷാദാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. 24 വയസ്സായിരുന്നു. ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായ അബി ഷര്‍നാദും സുഹൃത്ത് കൊച്ചി സ്വദേശിയായ അബ്ദുല്‍ അസീസും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രായോഗിക പരിശീലന ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ കോളേജിലേക്ക് തിരികെ പോകവെയായിരുന്നു സംഭവം.
രാമനാട്ടുകര - മീഞ്ചന്ത സംസ്ഥാന പാതയില്‍ നല്ലളം പൊലീസ് സ്‌റ്റേഷന് സമീപം ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.
യുവാവ് ഓടിച്ച അതേ ദിശയിൽ നിന്ന് തന്നെയാണ് കെഎസ്ആർടിസി ബസ്സും സഞ്ചരിച്ചിരുന്നത്. പാലക്കാട്ടേക്ക് പോയ ബസ്സ് ബൈക്കിൽ ഇടിക്കുകയും, ബൈക്ക് മറിഞ്ഞ് യുവാവ് ബസ്സിനടിയിൽപ്പെടുകയുമായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയൽ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights:KSRTC bus hits bike, Kozhikode nursing student dies