അമ്മ എന്നോട് ക്ഷമിക്കണം, അച്ഛൻ എല്ലാവരെയും നോക്കണം'; കുറിപ്പെഴുതി ജീവനൊടുക്കി 20കാരൻ

ഒറ്റ അക്ക നമ്പര്‍ ലോട്ടറി മാഫിയയുടെ ഭീഷണി മൂലമാണ് ജീവനൊടുക്കിയതെന്നാണ് പരാതി.

dot image

താമരശ്ശേരി: താമരശ്ശേരിയില്‍ 20കാരന്‍ ആത്മഹത്യ ചെയ്തു. ഒറ്റ അക്ക നമ്പര്‍ ലോട്ടറി മാഫിയയുടെ ഭീഷണി മൂലമാണ് ആത്മഹത്യയെന്നാണ് പരാതി. ഇന്നലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. അനന്തു കൃഷ്ണ (20) ആണ് തൂങ്ങി മരിച്ചത്.

ഒറ്റ അക്ക നമ്പർ ലോട്ടറിയുമായി ബന്ധപ്പെട്ട് അനന്തു പണമിടപാട് നടത്തിയിരുന്നു. അനന്തു ജോലി ചെയ്തിരുന്ന ലോട്ടറി കടയുടെ ഉടമ മനാഫിൻ്റെയും സംലത്തിൻ്റെയും ഭീഷണിയാണ് മരണത്തിനിടയാക്കിയതെന്നാണ് പരാതി.

നിരന്തര ഭീഷണിയെ തുടർന്ന് യുവാവ് ചെന്നൈയിലേക്ക് പോയിരുന്നു. പിന്നീട് മടങ്ങിയെത്തിയപ്പോഴും ഭീഷണി ഉണ്ടായി. ഒടുവിൽ കുടുംബം പണം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടും മനാഫും സംഘവും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻ്റെ പരാതി. കുടുംബം താമരശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . അച്ഛനും അമ്മയും മൂന്ന് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു അനന്തു.


ആത്മഹത്യാക്കുറിപ്പ്

അതേസമയം ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് അനന്തു ആത്മഹത്യ ചെയ്തത്. തന്നോട് ക്ഷമിക്കണമെന്ന് അമ്മയോടും എല്ലാവരെയും സംരക്ഷിക്കണമെന്ന് അച്ഛനോടും പറയുന്ന ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. ഇവിടെ ജീവിക്കാനാവുന്നില്ലെന്നും മറ്റൊരു ജന്മത്തിൽ ഒരുമിച്ച് ജീവിക്കാമെന്നും കുറിപ്പിൽ പറയുന്നു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: men died on threat by lottery mafia

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us