അവസാനം കസേരകളിക്ക് വിരാമം; ആശാദേവിക്ക് കോഴിക്കോട് ഡിഎംഒ ആയി ചുമതലയേൽക്കാം

ഡിസംബർ 10-നാണ് ജില്ലയിലെ പുതിയ ഡിഎംഒയായി ഡോ ആശാദേവി ചുമതലയേറ്റെടുത്തത്.

dot image

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേരകളിക്ക് വിരാമം. സ്ഥലം മാറ്റ ഉത്തരവിലൂടെ വന്ന ഡിഎംഒ ഡോ ആശാദേവിക്ക് തന്നെ ജില്ലയിലെ ഡിഎംഒ ആയി തുടരാമെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവിറക്കി. നിലവിലുണ്ടായിരുന്ന ഡിഎംഒ ഡോ രാജേന്ദ്രനോട് നേരത്തെ ഇറങ്ങിയ സ്ഥലം മാറ്റ ഉത്തരവ് പ്രകാരം അടിയന്തിരമായി തിരുവനന്തപുരത്ത് ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചു.

ഡിസംബർ 10-നാണ് ജില്ലയിലെ പുതിയ ഡിഎംഒയായി ഡോ ആശാദേവി ചുമതലയേറ്റെടുത്തത്. ഡിഎംഒയായി ആശാദേവി ചാർജെടുത്ത ഡിസംബർ 10ന് തന്നെ കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ എൻ രാജേന്ദ്രൻ റിലീവ് ചെയ്തിരുന്നു. എന്നാൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്ന് സ്ഥലമാറ്റത്തിൽ സ്റ്റേ വാങ്ങിയ ഡോ. രാജേന്ദ്രൻ വെള്ളിയാഴ്ച വീണ്ടും ഡിഎംഒയായി ചാർജെടുക്കുകയായിരുന്നു. പിന്നീട് കോടതി സ്റ്റേ നീക്കിയതോടെയാണ് ഡോ. ആശാദേവി ചാർജെടുക്കാനായി വന്നത്. എന്നാൽ കസേര ഒഴിഞ്ഞു കൊടുക്കാൻ ഡോ രാജേന്ദ്രൻ തയ്യാറായില്ല. ഇതോടെ ഡോ. ആശാദേവി ഡിഎംഒ ഓഫീസിൽ തന്നെ കുത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും രണ്ട് പേരും ഓഫീസിലെത്തിയെങ്കിലും കസേര വിട്ട് നൽകാൻ ഡോ രാജേന്ദ്രൻ തയ്യാറായില്ല. വൈകുന്നേരം ഇരുവരും ഓഫീസിൽ നിന്നിറങ്ങിയെങ്കിലും ആരോഗ്യ വകുപ്പിൻ്റെ പുതിയ ഉത്തരവ് വന്നതോടെ ഡോ ആശാദേവി ഓഫീസിൽ തിരിച്ചെത്തി ചുമതലയേറ്റെടുത്തു.

content highlight- Finally an end to the chair game, Asha Devi can continue as Kozhikode DMO

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us