കോഴിക്കോട്: കോഴിക്കോട് ബൈക്ക് യാത്രികന് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റു. മുക്കം സ്വദേശി ബാബു സക്കറിയയെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് തമ്പലമണ്ണയിലായിരുന്നു സംഭവം. വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽ ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്.
ജ്വല്ലറി ജീവനക്കാരനായ ബാബു ഭാര്യയെയും കൂട്ടി രാത്രിയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. രാത്രിയായത് കൊണ്ട് തന്നെ വൈദ്യുതി ലൈൻ പൊട്ടി കിടക്കുന്നത് ഇവർക്ക് കാണാനായില്ല. പൊട്ടിയ ലൈനിൻ്റെ ഒരു ഭാഗം തട്ടിയാണ് ഷോക്കേറ്റത്. നാട്ടുകാരെത്തി ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ചു. തുടർന്ന് ലൈൻ ഓഫ് ചെയ്തു. ബാബുവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
content highlight- The biker was shocked after hitting a broken electric wire