കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ വനിതാ എസ്ഐക്കും പൊലീസുകാർക്കും നേരെ ആക്രമണം. നരിക്കുനിയിലാണ് സംഭവം. കാക്കൂർ സ്റ്റേഷനിലെ വനിതാ എസ്ഐ ജീഷ്മ, എഎസ്ഐ ദിനേശൻ, സിവിൽ പൊലീസ് ഓഫീസർ രജീഷ് എന്നിവർക്കുനേരെയാണ് ആക്രമണമുണ്ടായത്.
സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുമ്പോഴാണ് ആക്രമണം.
പരിക്കേറ്റ ഉദ്യോഗസ്ഥർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ നാലുപേരെ പിടികൂടിയിട്ടുണ്ട്.
Content Highlights: Attack on women SI and policemen at kozhikode