
കോഴിക്കോട്: പയ്യോളിയിലെ നവവധുവിൻ്റെ ആത്മഹത്യയിൽ പ്രതികരിച്ച് യുവതിയുടെ അമ്മാവൻ. പെൺകുട്ടി സന്തോഷവതിയായിരുവെന്നും ഭർത്താവുമായി പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലായെന്നും യുവതിയുടെ അമ്മാവൻ അറിയിച്ചു. ഭർത്താവുമായി പ്രശ്നങ്ങൾ ഉണ്ടായതായി അറിവില്ല. ഇന്നലെ വൈകിയും വീട്ടിലേക്ക് കുട്ടി വീഡിയോ കോൾ ചെയ്തിരുന്നു.കാരണം എന്താണെന്ന് ആധികാരിക അന്വേഷണത്തിൽ തെളിയട്ടെയെന്നും പെൺകുട്ടിയുടെ അമ്മാവൻ അരവിന്ദ് അറിയിച്ചു.
ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനെയാണ് (24) ഭർത്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെയും ഷാനിൻ്റെയും വിവാഹം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights- The newlywed took her own life; The uncle said that the girl is happy and does not know that there are problems with her husband