കരിപ്പൂർ വിമാനത്താവളത്തിൽ ഈന്തപ്പഴ പായ്ക്കറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം; രണ്ട് പേർ പിടിയിൽ

35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടിച്ചെടുത്തു

dot image

കോഴിക്കോട് : കരിപ്പൂരിൽ ഈന്തപ്പഴ പായ്ക്കറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. സ്വർണം വിമാനത്താവളത്തിൽ എത്തിച്ച താമരശ്ശേരി സ്വദേശി അബ്ദുൽ അസീസ് (40), സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് ബഷീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അബ്ദുൽ അസീസിൽ നിന്ന് 35 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടിച്ചെടുത്തു. ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

content highlights : Attempt to smuggle gold hidden inside a packet of dates at Karipur airport

dot image
To advertise here,contact us
dot image