
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയും ബിഹാര്‍ സ്വദേശികളുടെ മകനുമായ സന്‍സ്‌കാര്‍ കുമാറിനെയാണ് കാണാതായത്.
ഇന്നലെ രാവിലെ മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സ്‌കൂളിലെ ഹോസ്റ്റലില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. പരാതിയിന്മേല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Content Highlights- seventh class student missing from kozhikode malapparambu