കോഴിക്കോട് റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം

വിനോദ സഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു അഷ്മില്‍

dot image

കോഴിക്കോട്: റിസോര്‍ട്ടിലെ പൂളില്‍ മുങ്ങി ഏഴ് വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് കക്കാടംപൊയിലിലെ ഏദന്‍സ് ഗാര്‍ഡന്‍ റിസോര്‍ട്ടിലാണ് സംഭവം. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദാലിയുടെ മകന്‍ അഷ്മിലാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. വിനോദ സഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതായിരുന്നു അഷ്മില്‍. അബദ്ധത്തില്‍ പൂളില്‍ വീണതെന്നാണ് വിവരം. കുട്ടിയെ ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights: 7 Year old drowned at Calicut

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us