കൊടുവളളിയില്‍ കുളിമുറിയില്‍നിന്ന് ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

ഉടന്‍തന്നെ കൊടുവളളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

dot image

കോഴിക്കോട്: കൊടുവളളിയില്‍ വിദ്യാര്‍ത്ഥിനി ഷോക്കേറ്റ് മരിച്ചു. കരുവന്‍പൊയില്‍ എടക്കോട്ട് വിപി മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജയാണ് മരിച്ചത്. കരുവന്‍പൊയില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചുളളിയോട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.

ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ വീട്ടിലെ കുളിമുറിയില്‍ നിന്നാണ് നജയ്ക്ക് ഷോക്കേറ്റത്. ഉടന്‍തന്നെ കൊടുവളളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാത്തിമയാണ് നജയുടെ മാതാവ്. ഉവൈസ് നൂറാനി, അബ്ദുള്‍ മാജിദ്, ഹന്ന ഫാത്തിമ എന്നിവരാണ് സഹോദരങ്ങള്‍.

Content Highlights: student electrocuted to death in koduvally kozhikkode

dot image
To advertise here,contact us
dot image