സംസ്ഥാനത്ത് ട്രെയിൻ തട്ടി വീണ്ടും മരണം; താനൂരിൽ 29കാരന് ദാരുണാന്ത്യം

നേരത്തെ ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചിരുന്നു.

dot image

മലപ്പുറം: മലപ്പുറം താനൂരിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. മുക്കോലയിലാണ് സംഭവം. താനൂർ സ്വദേശി ഷിജിൽ ആണ് മരിച്ചത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി തട്ടിയായിരുന്നു അപകടം.

അപകടം സംഭവിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

നേരത്തെ ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരാൾ ഇടിയുടെ ആഘാതത്തില്‍ പുഴയിലേക്ക് വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നി​ഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.

ട്രാക്കിലെ മാലിന്യം നീക്കുന്നതിനിടെയായിരുന്നു അപകടം. ട്രെയിൻ വരുന്നത് അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം ട്രെയിൻ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തട്ടിയതാകാമെന്നും അഭിപ്രായമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us