മഴ കനത്തു; കുത്തിയൊലിച്ച് പുന്നപ്പുഴ; ഒറ്റപ്പെട്ട് വഴിക്കടവിലെ ആദിവാസി നഗര്‍

തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്ന ആവശ്യം ഇവര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വർഷങ്ങളായി

dot image

മലപ്പുറം: കനത്ത മഴയില്‍ മലപ്പുറം വഴിക്കടവിലെ ആദിവാസി നഗര്‍ ഒറ്റപ്പെട്ടു. പുന്നപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് വഴിക്കടവ് പുഞ്ചക്കൊല്ലി, അളക്കല്‍ നഗറുകള്‍ ഒറ്റപ്പെട്ടത്. നീലഗിരി, വഴിക്കടവ് മേഖലകളിലെ കനത്ത മഴയാണ് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. 2018ലുണ്ടായ പ്രളയത്തില്‍ ഈ മേഖലയിലെ കോണ്‍ഗ്രീറ്റ് പാലം ഒലിച്ചുപോയിരുന്നു. മുള കൊണ്ടുണ്ടാക്കിയ ചങ്ങാടമാണ് പുന്നപ്പുഴ കടക്കാന്‍ ഇവിടെയുള്ളവര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുഴയില്‍ ജലനിരപ്പ് വര്‍ദ്ധിച്ചതോടെ ചങ്ങാടത്തില്‍ പുഴകടക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

കാടിനുള്ളിലെ രണ്ട് കോളനികളിലായി ഏതാണ് 140ഓളം പേരാണ് താമസിക്കുന്നത്. തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം അനുവദിക്കണമെന്ന ആവശ്യം ഇവര്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാല്‍ വനം വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പാലം നിര്‍മാണം എന്ന പ്രദേശവാസികളുടെ ആവശ്യം പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

ശക്തമായി നിര്‍ത്താതെ മഴ പെയ്തതോടെ മലപ്പുറം, കുട്ടനാട് പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. കുട്ടനാട്ടില്‍ മടപൊട്ടി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. മഴ കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ശക്തമായ തോതില്‍ മഴ പെയ്യുന്നതിനാല്‍ മിന്നല്‍പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ സേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Malappuram Vazhikkadav adivasi families isolated due to heavy rain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us