മലപ്പുറം: മലപ്പുറം പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ 350 പവൻ സ്വർണാഭരണം മോഷണം പോയ കേസിൽ മൂന്ന് പേർ പിടിയിൽ. പൊന്നാനി സ്വദേശികളായ സുഹൈൽ, നാസർ, പാലക്കാട് സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. സ്വർണം കണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏപ്രിൽ13നാണ് മോഷണ വിവരം പുറത്തറിയുന്നത്.
പൊന്നാനി ഐശ്വര്യ തീയേറ്ററിന് സമീപത്തെ മൺതറയിൽ രാജീവിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട് വ്യത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് കവർച്ച നടന്നത് അറിഞ്ഞത്. വീടിന്റെ അടുക്കളഭാഗത്തെ ഗ്രിൽ മുറിച്ച് അകത്തുകയറി രണ്ടുവാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്ന ശേഷമാണ് സ്വർണാഭരണം സൂക്ഷിച്ച മുറിയിൽ കയറിയത്.
പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയിരുന്നു. വിരലടയള വിദഗ്ധരും ഡോഗ് സ്ക്വോഡും എത്തിയായിരുന്നു പരിശോധ നടത്തിയിരുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ അന്ന് രാജീവും കുടുംബവും നാട്ടിലെത്തിയിരുന്നു.
Contnet Highlights: Three persons were arrested in the case of theft of gold from the house of an expatriate in Ponnani