നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച നായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോ‌ർട്ടം റിപ്പോർട്ട്

ഒരു കുട്ടിയടക്കം മൂന്ന് പേരെയാണ് നായ ബുധനാഴ്ച കടിച്ച് പരിക്കേൽപ്പിച്ചത്.

dot image

നിലമ്പൂർ: നിലമ്പൂരിൽ മൂന്ന് പേരെ കടിച്ച നായ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരണം. ഒരു കുട്ടിയടക്കം മൂന്ന് പേരെയാണ് നായ ബുധനാഴ്ച കടിച്ച് പരിക്കേൽപ്പിച്ചത്. ഇതേ തുടർന്ന് ഇ ആർ എഫ് സംഘം പിടിച്ച നായ ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിൽ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. സംഭവ സ്ഥലത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിലും സമാനമായ സംഭവം ഉണ്ടായി.

18 പേരെ കടിച്ച തെരുവുനായക്കാണ് കണ്ണൂരിൽ പേവിഷ ബാധ സ്ഥിരീകരിച്ചത്. ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. സ്റ്റേഷൻ്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാർക്കാണ് കടിയേറ്റത്.

content highlights- Postmortem report that the dog that bit three people in Nilambur was infected with rabies

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us