ഗുണ്ടയെ കണ്ട് കുട്ടികൾ ഭയന്നില്ല, കുട്ടികൾ നോക്കി ചിരിച്ചതിന് നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു

കുട്ടികൾ ചിരിച്ചതിൽ പ്രകോപിതനായി ഇയാൾ അടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് വീട്ടിലുണ്ടായിരുന്ന യുവാവിനെ കടിപ്പിക്കുകയായിരുന്നു.

dot image

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നായയെ വെച്ച് ഭീകരാന്തരീക്ഷം സൃഷട്ടിക്കാൻ ശ്രമിച്ച ​ഗുണ്ടയെ നോക്കി കുട്ടികൾ ചിരിച്ചതിന് പിന്നാലെ അക്രമം അഴിച്ച് വിട്ട് പരാക്രമം. കുട്ടികൾ ചിരിച്ചതിൽ പ്രകോപിതനായി ഇയാൾ അടുത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി നായയെ കൊണ്ട് വീട്ടിലുണ്ടായിരുന്ന യുവാവിനെ കടിപ്പിക്കുകയായിരുന്നു. കഠിനംകുളം പോലീസ് സ്റ്റേഷനിൽ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട കമ്രാൻ എന്ന സമീറാണ് അക്രമം അഴിച്ച് വിട്ടത്.

ആക്രമണം ചെറുക്കാൻ ശ്രമിച്ച യുവാവിനെ ഇയാൾ മ‍‌ർദ്ദിച്ചു. മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ യുവാവിനെ കിട്ടാതെ വന്നപ്പോൾ ഇയാൾ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയേയും നായയെ കൊണ്ട് കടിപ്പിച്ചു. ഇതിനിടയിൽ ഇയാൾ വീടിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീക്കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടർന്ന് വരികയാണ്.

content highlight- The children were not afraid of the goon, the dog was let loose and bitten for laughing at the children

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us